Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetables

Family Health

ഈ ഭക്ഷണങ്ങളിൽ നാരുകൾ ധാരാളം...

ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യു​ന്ന​തി​നും കൊ​ഴു​പ്പ്, ശ​രീ​ര​ഭാ​രം എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ശ​രി​യാ​യ മ​ല​ശോ​ധ​ന ല​ഭി​ക്കു​ന്ന​തി​നും കാ​ൻ​സ​ർ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ഗു​ണം ചെ​യ്യും.
അ​തി​നാ​ൽ പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദ്ദം, പൊ​ണ്ണ​ത്ത​ടി, കൊ​ള​സ്ട്രോ​ൾ, അ​ർ​ശ്സ്, ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ, മ​ല​ബ​ന്ധം തു​ട​ങ്ങി​യ​വ ഉ​ള്ള​വ​ർ നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

നാ​രു​ക​ൾ എ​വി​ടെ​യെ​ല്ലാം?

മ​ൾ​ബ​റി, ബ്ലാ​ക്ക്ബെ​റി, ബ്ലൂ​ബെ​റി, പ്രൂ​ൺ​സ്, ബ​ട്ട​ർ​ഫ്രൂ​ട്ട്, പ്ലം, ​പേ​ര​യ്ക്ക, ആ​പ്പി​ൾ, ഓ​റ​ഞ്ച്, പൈ​നാ​പ്പി​ൾ, ഉ​ണ​ക്കി​യ പ​ഴ​ങ്ങ​ൾ, വാ​ഴ​പ്പ​ഴം എ​ന്നി​വ​ക​ളി​ൽ ധാ​രാ​ളം നാ​രു​ക​ളു​ണ്ട്.

മു​ഴു​ധാ​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം

നാ​രു​ക​ളെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് മു​ഴു​ധാ​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത്.

നെ​ല്ലി​ക്ക

നെ​ല്ലി​ക്ക നാ​രു​ക​ള​ട​ങ്ങി​യ ഒ​രു വി​ശേ​ഷ ഭ​ക്ഷ്യ​വ​സ്തു​വാ​ണ്.

കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ

മി​ക്ക​വാ​റും കി​ഴ​ങ്ങു വ​ർ​ഗ്ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് നാ​രു​ക​ളു​ണ്ട്. ക​പ്പ, ഉ​രു​ള​ക്കി​ഴ​ങ്ങ്, മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട് എ​ന്നി​വ​യെ​ല്ലാം ന​ല്ല​താ​ണ്.

വിത്തുകൾ

* സൂ​ര്യ​കാ​ന്തി​വി​ത്ത്, മ​ത്ത​ൻ​വി​ത്ത്, ത​ണ്ണി​മ​ത്ത​ൻ​വി​ത്ത്, ബ​ദാം തു​ട​ങ്ങി​യ​വ​യും ഈ​ന്ത​പ്പ​ഴ​വും വ​ള​രെ​യേ​റെ നാ​രു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ള്ള​വയാണ്.

ച​ക്ക, അ​ച്ചി​ങ്ങ​പ​യ​ർ

* ച​ക്ക,തേ​ങ്ങ,പ​ന​ങ്ങ, പ​നം​കി​ഴ​ങ്ങ്, ശ​താ​വ​രി​ക്കി​ഴ​ങ്ങ്, ചോ​ളം എ​ന്നി​വ​യും മി​ക്ക​വാ​റും എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും പ്ര​ത്യേ​കി​ച്ച് ബ്രോ​ക്കോ​ളി, കാ​ബേ​ജ്, അ​ച്ചി​ങ്ങ​പ്പ​യ​ർ എ​ന്നി​വ​യി​ലും നാ​രു​ക​ൾ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ല​ക്ക​റി​ക​ൾ

* ഇ​ല​ക്ക​റി​ക​ളി​ലെ​ല്ലാം​ത​ന്നെ നാ​രു​ക​ളു​ടെ സാ​ന്നി​ധ്യം വ​ള​രെ കൂ​ടു​ത​ലാ​ണ്.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ BAMS, MD റിട്ടയേർഡ് മെ​ഡി​ക്ക​ൽ ​ഓ​ഫീ​സ​ർ

Kerala

ഇ​സ്ര​യേ​ൽ-ഇ​റാ​ൻ സം​ഘ​ർ​ഷം: പ്ര​ത്യേ​ക ച​ര​ക്കുവി​മാ​നം സ​ർ​വീ​സ് ന​ട​ത്തും

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ഇ​​​​സ്ര​​​​യേ​​​​ൽ - ഇ​​​​റാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു പ​​​​ച്ച​​​​ക്ക​​​​റി​​​​യും പ​​​​ഴ​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്നു പ്ര​​​​ത്യേ​​​​ക ച​​​​ര​​​​ക്കു​​​വി​​​​മാ​​​​നം സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തും.

80,000 കി​​​​ലോ​​​​ഗ്രാം പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ളും പ​​​​ഴ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഇ​​​​വി​​​​ടെ​​​നി​​​​ന്ന് ക​​​​യ​​​​റ്റി അ​​​​യ​​​യ്​​​​ക്കു​​​​ക. ഫെ​​​​യ​​​​ർ എ​​​​ക്സ്പോ​​​​ർ​​​​ട്ട്സ് (ഇ​​​​ന്ത്യ) ആ​​​​ണ് 12,000 പാ​​​​ക്കേ​​​​ജു​​​​ക​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ ലു​​​​ലു ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലാ​​​​ണ് ഇ​​​​വ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ഴ​​​​വും പ​​​​ച്ച​​​​ക്ക​​​​റി​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നാ​​​​ണു സം​​​​ഭ​​​​രി​​​​ച്ച​​​​ത്.

അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ​​​നി​​​​ന്ന് രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ഫെ​​​​റി ഫ്ളൈ​​​​റ്റാ​​​​യി വ​​​​രു​​​​ന്ന വി​​​​മാ​​​​നം ച​​​​ര​​​​ക്ക് ക​​​​യ​​​​റ്റി 11ന് ​​​​തി​​​​രി​​​​ച്ചു​​​പോ​​​​കും. ഇ​​​​ന്ന് എ​​​​യ​​​​ർ അ​​​​റേ​​​​ബ്യ​​​​യു​​​​ടെ വി​​​​മാ​​​​നം ഷാ​​​​ർ​​​​ജ​​​​യി​​​​ലേ​​​​ക്ക് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തും.

ഇ​​​​ന്ന​​​​ലെ ജി​​​​ദ്ദ, ദു​​​​ബാ​​​​യ്, ഷാ​​​​ർ​​​​ജ, അ​​​​ബു​​​​ദാ​​​​ബി, ഫു​​​​ജൈ​​​​റ, മ​​​​സ്ക​​​​റ്റ്, റി​​​​യാ​​​​ദ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യി 13 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ച്ചി​​​​യി​​​​ൽ വ​​​​ന്നു. കൊ​​​​ച്ചി​​​​യി​​​​ൽ​​​നി​​​​ന്ന് ദു​​​​ബാ​​​​യ്, റി​​​​യാ​​​​ദ്, ഷാ​​​​ർ​​​​ജ, ജി​​​​ദ്ദ, അ​​​​ബു​​​​ദാ​​​​ബി, മ​​​​സ്ക​​​​റ്റ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഒ​​​​ന്പ​​​​ത് വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി.

Business

പ​ശ്ചി​മേ​ഷ്യൻ സം​ഘ​ര്‍​ഷം ; കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ച​ര​ക്കുനീക്കം ​നി​ല​ച്ചു

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ​ഴം, പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള ച​ര​ക്കു​ക​ളു​ടെ ക​യ​റ്റു​മ​തി പ്ര​തി​സ​ന്ധി​യി​ല്‍. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ളം തെ​റ്റി​യ​തോ​ടെ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ക​യ​റ്റു​മ​തി താ​ത്കാ​ലി​ക​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ക​യ​റ്റു​മ​തി​ക്കാ​യി എ​ത്തി​ച്ച ട​ണ്‍​ക​ണ​ക്കി​നു ച​ര​ക്കു​ക​ളാ​ണ് സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​ണ് ഗ​ള്‍​ഫ് മേ​ഖ​ല. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി മാ​സം 2,500 ട​ണ്‍ വ​രെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഗ​ള്‍​ഫി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്.

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് 1,300 ട​ണ്‍ വ​രെ ച​ര​ക്കു​ക​ളും ക​ണ്ണൂ​ര്‍, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യാ​യി 600 ട​ണ്‍ ച​ര​ക്കു​ക​ളും ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്. ഉ​ത്സ​വ സീ​സ​ണു​ക​ളി​ല്‍ ക​യ​റ്റു​മ​തി ഇ​തി​ലും വ​ര്‍​ധി​ക്കാ​റാ​ണ് പ​തി​വ്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ യു​എ​ഇ​ലേ​ക്ക് 1,806.82 കോ​ടി​യു​ടെ​യും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് 283.69 കോ​ടി​യു​ടെ​യും പ​ഴം, പ​ച്ച​ക്ക​റി​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍​നി​ന്നു ക​യ​റ്റു​മ​തി ചെയ്തത്.

യു​ദ്ധം തു​ട​രു​ന്ന​തി​നാ​ല്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​ക​ളി​ലേ​ക്കും പ​ശ്ചി​മേ​ഷ്യ​യി​ലെ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ക​യ​റ്റു​മ​തി നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള എ​ക്‌​സ്‌​പോ​ര്‍​ട്ടേ​ഴ്‌​സ് ഫോ​റം സെ​ക്ര​ട്ട​റി മു​ന്‍​ഷി​ദ് അ​ലി പ​റ​ഞ്ഞു. ദോ​ഹ വ​ഴി​യും ദു​ബാ​യ് വ​ഴി​യു​മാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​ക​ളി​ലേ​ക്കു ച​ര​ക്കു​ക​ള്‍ ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 27ന് ​ശേ​ഷം വി​മാ​ന മാ​ര്‍​ഗം കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ച​ര​ക്കു​നീ​ക്കം നി​ല​ച്ചു.

ക​ട​ൽ​മാ​ർ​ഗ​മു​ള്ള ച​ര​ക്കു​നീ​ക്ക​ങ്ങ​ളി​ലാ​ണ് യു​ദ്ധാ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ന്ന​ത്. മാ​ര്‍​ച്ച് ഒ​ന്നി​ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യ്ക്കാ​ണ് വ​ല്ലാ​ര്‍​പാ​ടം ടെ​ര്‍​മി​ന​ലി​ല്‍​നി​ന്ന് 500 ക​ണ്ടെ​യ്‌​ന​റു​മാ​യി അ​വ​സാ​ന ച​ര​ക്കു​ക​പ്പ​ല്‍ പു​റ​പ്പെ​ട്ട​ത്. യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് ല​ബ​ന​ന്‍ തു​റ​മു​ഖം അ​ട​ച്ച​തി​നാ​ല്‍ ഈ ​ക​പ്പ​ല്‍ കൊ​ച്ചി​യി​ലേ​ക്കു മ​ട​ങ്ങി. ക​പ്പ​ൽ പാ​ത​ക​ൾ​ക്ക് പ​ല​യി​ട​ത്തും നി​രോ​ധ​ന​മു​ള്ള​തും സു​ര​ക്ഷാ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തു​മാ​ണ് ച​ര​ക്കു​നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ട​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

District News

പ​ച്ച​ക്ക​റി ക​യ​റ്റിവ​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം

പാ​റ​ശാ​ല: ചാ​ല മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പ​ച്ച​ക്ക​റി ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. ശ​നി​യാ​ഴ്ച്ച അ​തി​രാ​വി​ലെ മൂ​ന്ന​ര​മ​ണി​ക്കാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്‌​നാ​ട്ടി​ലെ കാ​വ​ല്‍​കി​ണ​റി​ല്‍ നി​ന്നും ചാ​ല മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി​വ​ന്ന ലോ​റി​യാ​ണു പാ​റ​ശാ​ല​യ്ക്കു സ​മീ​പം ഇ​ഞ്ചി​വി​ള​യി​ല്‍ റോ​ഡ് വ​ക്കി​ലേ​ക്കു മ​റി​ഞ്ഞ​ത്.

ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ റോ​ഡി​ല്‍ ചി​ന്നി​ച്ചി​ത​റി. ലോ​റി ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ മൈ​ലാ​ടി സ്വ​ദേ​ശി ശി​വ​യെ (39) നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ പാ​റ​ശാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ലോ​റി ഡ്രൈ​വ​ര്‍ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

വേ​ഗ​ത്തി​ലെ​ത്തി​യ ലോ​റി​യു​ടെ ബ്രേക്ക് കു​ത്തി​റ​ക്ക​ത്തി​ല്‍ പെ​ട്ടെ​ന്ന് ച​വി​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. ലോ​റി​യും പ​ച്ച​ക്ക​റി​ക​ളും അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്നും മാ​റ്റി​യ​ശേ​ഷം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ ലോ​റി​യി​ല്‍​നി​ന്നും റോ​ഡി​ലേ​ക്ക് പ​തി​ച്ച ഓ​യി​ല്‍ പാ​റ​ശാ​ല​നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റ് എ​ത്തി ക​ഴു​കി വൃ​ത്തി​യാ​ക്കി. അ​പ​ട​സ​മ​യ​ത്ത് റോ​ഡി​ല്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​രോ മ​റ്റു വാ​ഹ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​ത് കാ​ര​ണം വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

International

വിലക്കയറ്റം രൂക്ഷം; പാ​ക് - അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു, പാ​കി​സ്ഥാ​നി​ൽ ത​ക്കാ​ളി വി​ല 600

ഇ​സ്ലാ​മാ​ബാ​ദ്: സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ അ​തി​ർ​ത്തി അ​ട​ച്ച​ത് പാ​കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും തി​രി​ച്ച​ടി​യാ​കു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ശേ​ഷം പാ​കി​സ്ഥാ​നി​ൽ ത​ക്കാ​ളി​യു​ടെ വി​ല അ​ഞ്ചി​ര​ട്ടി​യാ​യി ഉ​യ​ർ​ന്നു.

എ​ല്ലാ വ്യാ​പാ​ര​വും ഗ​താ​ഗ​ത​വും ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് കാ​ബൂ​ളി​ലെ പാ​ക്-​അ​ഫ്ഗാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ത​ല​വ​ൻ ഖാ​ൻ ജാ​ൻ അ​ലോ​കോ​സെ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ഇ​രു​വി​ഭാ​ഗ​ത്തി​നും ഏ​ക​ദേ​ശം മി​ല്യ​ൺ ഡോ​ള​ർ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദി​വ​സ​വും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 500 ക​ണ്ടെ​യ്ന​ർ പ​ച്ച​ക്ക​റി​ക​ൾ ഞ​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട്. അ​വ​യെ​ല്ലാം കേ​ടാ​കു​ക​യാ​ണെ​ന്നും അ​ലോ​കോ​സെ പ​റ​ഞ്ഞു. പാ​കി​സ്ഥാ​ൻ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ത​ക്കാ​ളി​യു​ടെ വി​ല 400 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ന്ന് കി​ലോ​യ്ക്ക് ഏ​ക​ദേ​ശം 600 പാ​കി​സ്ഥാ​ൻ രൂ​പ​യാ​യി ($2.13). അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്ന് വ​രു​ന്ന ആ​പ്പി​ളി​നും വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്.

ഏ​ക​ദേ​ശം 5,000 ക​ണ്ടെ​യ്ന​ർ സാ​ധ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യു​ടെ ഇ​രു​വ​ശ​ത്തും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ഴ​ങ്ങ​ൾ​ക്കും ക്ഷാ​മ​മു​ണ്ടെ​ന്ന് അ​ലോ​കോ​സെ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ ഖ​ത്ത​റും തു​ർ​ക്കി​യും ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. പ​ക്ഷേ അ​തി​ർ​ത്തി വ്യാ​പാ​രം ഇ​പ്പോ​ഴും ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത ഘ​ട്ട ച​ർ​ച്ച​ക​ൾ ഒ​ക്ടോ​ബ​ർ 25ന് ​ഇ​സ്താം​ബൂ​ളി​ൽ ന​ട​ക്കും.

Latest News

Corehub Up